Latest News

കയ്യേറ്റക്കാരന്റെ പരാതിയില്‍ യോഗം വിളിക്കേണ്ട- സി.പി.ഐ

തിരു: മുന്നാറിലെ കയ്യേറ്റക്കാരന്റെ പരാതിയില്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.സി.പി.ഐയുടെ തീരുമാനപ്രകാരമാണ് കത്തുനല്‍കിയതെന്നാണ് സൂചന.
വ്യാജ വക്കാലത്തും അപേക്ഷയും നല്‍കിയ ആളാണ് പരാതിക്കാരനെന്നും ഇയാള്‍ക്കുവേണ്ടിയാണ് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതെന്നും കത്തില്‍ പറയുന്നു. ജൂലായ് ഒന്നിന് യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനെതിരെയാണ് റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണ നല്‍കേണ്ടതെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് മുന്നാറില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണത്രെ മുഖ്യമന്ത്രി ജൂലായ് ഒന്നിന് യോഗം വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്.



No comments:

Post a Comment