Latest News

തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തി

വിദ്യാനഗര്‍: തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അ ഴുകിയ നിലയില്‍ കണ്ടെത്തി. തൃ ശൂര്‍ സ്വദേശി സണ്ണി തോമസി ന്റെ (48) മൃതദേഹമാണ് നായ ന്മാര്‍മൂല ടൗണിലെ അടച്ചിട്ട ക്വാ ര്‍ട്ടേഴ്‌സ് മുറിക്കുള്ളില്‍ കണ്ടെ ത്തിയത്. മൃതദേഹത്തിന് ദിവ സങ്ങളുടെ പഴക്കമുണ്ടെന്ന് വി ദ്യാനഗര്‍ പോലീസ് പറഞ്ഞു.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഇന്നലെ രാത്രിയോടെ വിദ്യാനഗര്‍ പോ ലീസില്‍ വിവരമറിയിക്കു കയാ യിരുന്നു. പോലീസെത്തി അടച്ചി ട്ട വാതില്‍ ചവിട്ടിത്തുറന്ന് നോ ക്കിയപ്പോഴാണ് തോമസിനെ മുറിക്കകത്ത് മരിച്ച നിലയില്‍ ക ണ്ടെത്തിയത്. മരണം എങ്ങനെ യാണെന്നത് സംബന്ധിച്ച് സൂച നയൊന്നും ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെ തൃശൂരിലുള്ള വീട്ടുകാരെത്തിയ ശേഷം ഇന്‍ക്വ സ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ട ത്തി നയക്കുമെന്ന് പോലീസ് അറിയി ച്ചു. വിവരമറിഞ്ഞ് വീട്ടുകാര്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ചാല സ്വദേശി അബ്ദുല്‍ ഖാദ റി ന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്.

No comments:

Post a Comment