Latest News

വായനാ പക്ഷാചരണവും ഇഫ്താര്‍ സംഗമവും

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ജി എം യു പി സ്‌കൂളില്‍ വായനാ പക്ഷാചരണവും ഇഫ്താര്‍ സം ഗമവും നടന്നു. വായനാ പക്ഷാ ചരണം പയ്യന്നൂര്‍ എ ഇ ഒ കെ. വി.രവീന്ദ്രന്‍ ഉദ് ഘാടനം ചെയ് തു. പി ടി എ പ്രസിഡണ്ട് മുസ്ത ഫ മടക്കാല്‍ അധ്യക്ഷത വഹി ച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ഒ ന്നുമുതല്‍ നാലുവരെയുള്ള പരി സ്ഥിതിയെ കുറിച്ചുള്ള 'വേനല്‍ പച്ച ' എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനം പഞ്ചാ യ ത്ത് അംഗം സജ്‌നി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.സുഡാന്‍ പൌ ര നായ ഹിഷാം ഫൈസല്‍ മന്‍ സൂര്‍ ശാവില്‍ സ്‌കൂള്‍ ലൈബ്ര റിക്ക് നല്‍കുന്ന അരലക്ഷം രൂപ മുഖവില വരുന്ന പുസ്തക ങ്ങ ളുടെ ആദ്യഭാഗം ജലീല്‍ രാമന്ത ളിയില്‍ നിന്നും എ ഇ ഒ രവീന്ദ്രന്‍ സാര്‍ സ്വീകരിച്ചു. നവീകരണ ക മ്മിറ്റി ചെയര്‍മാന്‍ കെ പി അഹ മദ് ഹാജി, മാധ്യമ പ്രവര്‍ത്തകന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ആ ശംസകള്‍ നേര്‍ന്നു സംസാ രി ച്ചു.ഹെഡ് മിസ്ട്രസ് സാവി ത്രി ടീച്ചര്‍ സ്വാഗതവും സി.എം വി ന യചന്ദ്രന്‍മാസ്റ്റര്‍നന്ദിയുംപറ ഞ്ഞു. ശതാബ്ദിയുടെ ഒരു കാല്‍ ച്ചു വടു പിന്നില്‍ നില്‍ക്കുന്ന സ്‌കൂളി ന്റെ ചരിത്രത്തില്‍ ആദ്യമായി ഇ ഫ്താര്‍ സംഗമം നടന്നു. പുതു ക്കൈ ജി യു പി സ്‌കൂള്‍ പ്രധാ നാധ്യാപകനും പ്രമുഖ സൈ ക്കോളജി സ്റ്റുമായ ഖാദര്‍ മാസ്റ്റര്‍ കാങ്കോല്‍ മുഖ്യപ്രഭാഷണം ന ടത്തി. പി ടി എ പ്രസിഡണ്ട് മുസ്തഫ മടക്കാല്‍ അധ്യക്ഷത വഹിച്ച ഈദ് പ്രഭാഷണത്തില്‍ സി എം വിനയചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗ ത വും ഹെഡ് മിസ്ട്രസ് സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
രാമന്തളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവി ന്ദന്‍, കെ പി അഹമദ് ഹാജി,ക ക്കുള ത്ത് അബ്ദുല്‍ ഖാദര്‍,ഇ അബൂബ ക്കര്‍,സജ്‌നി രാമചന്ദന്‍,എ ടി പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ ആ ശംസകള്‍ നേര്‍ന്നു.
സീയാലി മുഹമ്മദ്,എസ്. ഷംസുദ്ദീന്‍ ഹാജി,പി പി അബ്ദു ല്‍ റഹ്മാന്‍ സ്‌കൂള്‍ അധ്യാപികമാ ര്‍, മദര്‍ പി ടി എ പ്രസിഡണ്ട് ശു ക്രിയ മോണങ്ങാട്ട്, സി ചന്ദ്ര ന്‍,സി എ മൊയ്തീന്‍ തുടങ്ങി യവര്‍ പരിപാടി നിയന്ത്രി ച്ചു.
സ്‌കൂള്‍ സ്റ്റാഫും പി ടി എ യും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഘാടകരെപ്പോലും അമ്പരപ്പിക്കുന്ന ജനസാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയവും ആഹ്ലാദദായകവുമായി .

No comments:

Post a Comment