Latest News

പാലൈസ് പാവനാടകമാക്കി അരയി സ്‌കൂളില്‍ പാവനാടകം

കാഞ്ഞങ്ങാട് : പ്രശസ്ത കവി മോഹനകൃഷ്ണന്‍ കാലടിയുടെ പാ ലൈ സ് എന്ന കവിതയെ ആസ്പദമാക്കി അരയി ഗവ.യു.പി. സ്‌കൂള്‍ കുട്ടികള്‍ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല വിരുദ്ധ ദി നാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവി തയെ പാവനാടകമാക്കി അവതരിപ്പിച്ചത്.
ഹോട്ടല്‍ മുതലാളിയുടെ പീഡനം കൊണ്ട് പൊറുതി മുട്ടിയ കുട്ടി സ്ലേറ്റിനെയും പെന്‍സിലിനെയും കണ്ടുമുട്ടുന്നതും അവര്‍ തമ്മിലുള്ള കൊച്ചുവര്‍ത്തമാനവുമാണ് കവിതയിലെ ഇതിവൃത്തം.ബാലപീഡ നത്തിന്റെ പേരില്‍ മുതലാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ യാണ് നാടകം അവസാനിക്കുന്നത്. സ്‌കൂള്‍ അധ്യാപകനും നാടക രചയിതാവുമായ പ്രകാശന്‍ കരിവെള്ളൂരും ശരത്ത് അരയിയുമാണ് പാവനാടകത്തിന്റെ അണിയറയില്‍.വിദ്യാര്‍ഥികളായ കെ. ആദിത്യന്‍, പി.കെ. ആദിത്യന്‍,കെ.ഗോപിക,കെ.ദേവിക എന്നിവര്‍ശബ്ദംന ല്‍കി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment