Latest News

ജോണ്‍ എബ്രഹാം കലാകാരന്റെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു- എന്‍. ശശിധരന്‍

പയ്യന്നൂര്‍: കലാകാരന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റത്തെ എന്നും എതിര്‍ത്ത ജോണ്‍ 3 സിനിമകള്‍ കൊണ്ടു തന്നെ സിനിമാ ലോകത്ത് അതുല്യപ്രതിഭയായി അടയാളപ്പെടുത്തുകയുണ്ടാ യെന്നും, വ്യവ സ്ഥാപിതത്തിനെതിരായ ചോദ്യം ചെയ്യലിലൂടെ പുതിയ പരീക്ഷ ണങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു എന്നും സിനിമ നിരൂപകനും നാടക പ്രവര്‍ത്തകനുമായ എന്‍. ശശിധരന്‍ പറഞ്ഞു. ജോണി നോടൊപ്പം പൂര്‍ത്തീകരിക്കാത്ത കയ്യൂര്‍ സിനിമയുടെ പ്രവര്‍ത്തന ത്തില്‍ പങ്കാളിയായതും തന്റെതായ സിനിമാ സങ്കല്‍പങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക എന്നത് ജോണില്‍ മാത്രമേ കാണുക യുണ്ടായുള്ളൂ എന്നും, സര്‍ക്കാറിന്റെ യാതൊരു വിധ ആനുകൂല്യ ങ്ങള്‍ക്കും നില്‍ക്കാതെ സിനിമയുടെ നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും ജനങ്ങളുടെ പങ്കാളിത്തത്തോടെ ചെയ്ത ജോണ്‍ മ ലയാള സിനിമയ്ക്ക് പുതിയൊരു വഴി തെളിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മൗലി കമായ സിനിമ ജോണിന്റെ 'ചെറിയച്ചന്റെ ക്രൂരകൃത്യങ്ങള്‍' ആണെ ന്നും, 'അഗ്രഹാരത്തില്‍ കഴുതൈ' - ജാതീയതയ്ക്കും അന്ധവിശ്വാസ ങ്ങള്‍ക്കും എതിരായ പോരാട്ടമായിരുന്നു എന്നും സര്‍ഗ്ഗ ഫിലിം സൊസൈറ്റി രണ്ട് ദിവസമായി പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോ റിയത്തില്‍ നടത്തിയ ജോണ്‍ ചലച്ചിത്ര പ്രദര്‍ശന ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു എന്‍ ശശിധരന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ നല്ല സിനിമ എടുക്കാനുള്ള ധീരവും മാതൃകപര വുമായ ശ്രമത്തിലൂടെ എടുത്ത 'അമ്മ അറിയാന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. ടി.കെ. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി. ഹരിദാസന്‍, പി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment