Latest News

തെങ്ങിന്‍തൈകള്‍ക്ക് അപേക്ഷക്ഷണിക്കുന്നു

പിലിക്കോട്: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള പി ലിക്കോട്, നീലേശ്വരം ഫാമുകളില്‍ നിന്ന് നാടന്‍, സങ്കരയിനം തെ ങ്ങിന്‍ തൈകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുന്നു. ആവശ്യമുള്ളവര്‍, കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ  നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തോ മേല്‍ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി കൈപ്പറ്റിയോ പൂരിപ്പിച്ച് നല്‍കി അന്നേ ദിവസം തന്നെ തൈകള്‍ കൈപ്പറ്റാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണം. 2015, 2016 വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച റേഷന്‍ കാര്‍ഡ് ഉ ടമ കളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കാലാകാലങ്ങളില്‍ സര്‍വ്വകലാശാല നിശ്ചയിക്കുന്ന വിലകള്‍ തൈകള്‍ക്ക് ഈടാ ക്കുന്നതായിരിക്കും. ജൂലൈ ഒന്നു മുതല്‍ സങ്കരയിനം തൈകള്‍ക്ക് 250/- രൂപയും നാടന്‍ ഇനങ്ങള്‍ക്ക് 125/- രൂപയുമായിരിക്കും ഈടാക്കുന്നത്.



No comments:

Post a Comment