Latest News

ശാസ്ത്രജ്ഞന്റെ വസതിയില്‍ അനുമോദന വര്‍ഷവുമായി എം.എല്‍.എ

അന്നൂര്‍: ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ ഐ.എസ്.ആര്‍.ഒ ഷാര്‍ ഡയരക്ടര്‍ പി. കുഞ്ഞികൃഷ്ണന് അഭിനന്ദനവര്‍ഷവുമായി സി. കൃഷ്ണന്‍ എം.എല്‍.എ ശാസ്ത്രജ്ഞന്റെ അന്നൂരിലെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു.
എം.എല്‍.എ ശാസ്ത്രജ്ഞ ന്റെ അമ്മ പരിയാച്ചേരി നാരായണി അമ്മയെ പൊന്നാടണിയി ച്ചു ആദരിക്കുകയും പി. കുഞ്ഞികൃഷ്ണനെഫോണില്‍വിളിച്ച് അ ഭിനന്ദനമര്‍ഹിക്കുകയും ചെയ്തു.നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹഹങ്ങളെ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ കരുത്തന്‍ റോക്കറ്റാണ് കഴി ഞ്ഞദിവസം ലക്ഷ്യംകണ്ടത്. ഐ. എസ്.ആര്‍.ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് യന്ത്രം ഘടിപ്പിച്ചുള്ള ജി.എസ്.എല്‍.വി മാര്‍ക്ക് -3യുടെ ദൗത്യം പൂര്‍ണ്ണ വിജയമാണ്.
തിങ്കളാഴ്ച വൈകുന്നേരം ശ്രീഹരി കോട്ടയില്‍ വിക്ഷേപണം നടക്കുമ്പോള്‍ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍#െ കൂടെ നേതൃസ്ഥാനത്ത് പി. കുഞ്ഞികൃഷ്ണനായിരുന്നു ഉണ്ടായത്. നേരത്തെ മംഗള്‍യാന്‍ വിക്ഷേപണത്തിനും പി കുഞ്ഞികൃഷ്ണന്‍ ചുക്കാന്‍ പിടിച്ചിരുന്നു. സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി. നാരായണന്‍, കെ.കെ. ഗംഗാധരന്‍, #ി. കരുണാകരന്‍, പി. ഷിജിത്ത്, കെ. രമേശന്‍, ടി. ശ്രീജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment