Latest News

എം.എല്‍.എയെ ക്ഷണിച്ചില്ല മെട്രോ:സോളാര്‍ പാനല്‍ ഉദ്ഘാടനം മാറ്റിവെച്ചു

കൊച്ചി: യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോയുടെ പരിപാടി മാറ്റിവെച്ചു. ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന മെട്രോ സോളാര്‍ എനര്‍ജി പ്രൊജക്ടിന്റെ ഉദ്ഘാടനമാണ് മാറ്റിവെച്ചത്. സ്ഥലം എം.എല്‍.എയെയും യു.ഡി.എഫ് നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. ഇതേ തുടര്‍ന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു.
അതേസമയംആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെ ട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര നടത്തി. മെ ട്രോ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് മെട്രോ യുടെ ചുമതലയുള്ള മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് യാത്ര നടത്തിയത്.ഈമാസം പതിനേഴിന്പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

No comments:

Post a Comment