Latest News

യോഗ ദിനം

പയ്യന്നൂര്‍:യോഗ ദിനത്തിന്റെ ഭാഗമായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ യോഗപരിശീലനം നടത്തി. പ്രധാന അധ്യാപകന്‍ കെ. രാമകൃഷ്ണന്‍, അധ്യാപകരായ വിജയന്‍, പ്രകാശന്‍, അപ്യാര്‍ രാജന്‍, പ്രദീപന്‍, ദീപ എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ വി.വി. ശിവരാമന്‍യോഗ പരിശീലനം നല്‍കി. വിദ്യാരംഗം കലാസാഹിത്യവേദി രാഹുല്‍ ഉദിനൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി. എം. മധു, ടി.വി. വേണുഗോപാലന്‍, കെ. ഉണ്ണികൃഷ്ണന്‍, വി. അനശ്വര എന്നിവര്‍ പ്രസംഗിച്ചു.
കരിവെള്ളൂര്‍: കരിവെള്ളൂര്‍ പെരളം പഞ്ചായത്ത്, ആയുഷ് വകുപ്പ്, ഗവ. ആയുര്‍വ്വേ ഡിസ്‌പെന്‍സറി, എ.പി.എച്ച്.സി ഹോമിയോ, കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇവ ചേര്‍ന്ന് യോഗദിനം ആചരിച്ചു. ഡോ.എം.പി. സനല്‍കുമാര്‍ യോഗയെക്കുറിച്ച് ക്ലാസെടുത്തു. കരിമ്പില്‍ സ്രീധരന്‍ യോഗ പരിശീലിപ്പിച്ചു. എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജഗദീശന്‍, എം.വി. നാരായണന്‍, പി. ചന്ദ്രന്‍, സി.കെ. നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു. പയ്യന്നൂര്‍: അന്നൂര്‍ ആരോഗ്യനികേതനില്‍ യോഗ ക്ലാസ്‌നടന്നു. ഡോ. ദീപക് ക്ലാസെടുത്തു. കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ടി.വി. രാഘവന്‍, കെ.വി. കണ്ണന്‍, ഡോ. രാജീവന്‍, യു. കൃഷ്ണപൊതുവാള്‍കെ.കെ.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment