Latest News

ഏച്ചിലാംവയല്‍ വായനശാല വജ്ര ജൂബിലായാഘോഷം തുടങ്ങി

പയ്യന്നൂര്‍:ഏച്ചിലാംവയല്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷം തുടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണന്‍ എം.എല്‍.എ അദ്യക്ഷത വഹിച്ചു. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വൈക്കത്ത് നാരായണന്‍, വി. നാരായണന്‍, പി.പി. ഭാസ്‌കരന്‍, എം. സുനില്‍കുമാര്‍, കെ.വി. ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ തിയറ്റര്‍ മലപ്പുറം ക്ലാവര്‍ റാണി എന്ന നാടകം അവതരിപ്പിച്ചു. വായനശാലയുടെ വജ്രജൂബിലിയുടെ ഭാഗമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ നടക്കും.

No comments:

Post a Comment