Latest News

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷയില്‍ വിജയികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശ ശി വട്ടക്കൊവ്വല്‍ അധ്യക്ഷത വ ഹിച്ചു. നഗരസഭാ വൈസ് ചെയര്‍ മാന്‍ കെ.പി. ജ്യോതി, കൗണ്‍സിലര്‍ ഇ. ഭാസ്‌കരന്‍, പി.ടി.എ പ്ര സിഡണ്ട് എം. സുനില്‍കുമാര്‍, പ്ര ധാന അധ്യാപകന്‍ പി. വിനയകുമാര്‍, പ്രിന്‍സിപ്പാല്‍ കെ. രാജഗോപാലന്‍, റിട്ട. പ്രിന്‍സിപ്പാല്‍ എ.ജെ. മാത്യു, അധ്യാപകരായ ഗം ഗാധരന്‍ ആനിക്കാട്ട്, പി.എ. ഫ്രാ ന്‍സിസ്, പ്രദീപ് കുമാര്‍, പ്രേ മചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍പ്രസംഗിച്ചു.
മാതമംഗലം: എ.വി. സ്മാരക വാ യനശാല ആന്റ് ഗ്രന്ഥാലയം ഡി.വൈ.എഫ്.ഐ, പുനിയങ്കോട്ട് കേരള പ്രവാസി സംഘം എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി ഉന്നത വിജയികള്‍ക്ക് അനുമോദനം നല്‍കി. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് സി. സത്യപാല ന്‍ ഉദ്ഘാടനം ചെയ്തു. പിഎം. രാഘവന്‍അധ്യക്ഷതവഹിച്ചു. കെ.സുധാമണി,എം. അരുണ്‍, പി.കെ.അനൂപ്, പി.വി.ഉല്ലാസ്, ടി.കെ. ജിഗേഷ് എന്നിവര്‍ പ്രസംഗിച്ചു.
പെരിങ്ങോം: കുണ്ടുവാടി എം.കെ. കൃഷ്ണന്‍ സ്മാരക വായനശാലയില്‍ പത്താംതരം പ്ലസ്ടു വിജയികളെ അനുമോദിച്ചു. ഉദ്ഘാടനവും ഉപഹാര വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് പി. നളിനി നിര്‍വ്വഹിച്ചു. പി. ഗോ വിന്ദന്‍ അധ്യക്ഷത വഹിച്ചു. ലത ഗോപി, ആര്‍.പി. ശ്രീധരന്‍, സി.വി. ലക്ഷ്മണന്‍, വി.പി. നിതീഷ്, എന്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
മാത്തില്‍: ആലപ്പടമ്പ വടക്കേക്ക ര ഉറവ് പുരുഷ സഹായസംഘം അനുമോദനവും പഠനോപകരണ വിതരണവും നടത്തി.
സി.പി.എം ആലപ്പടമ്പ ലോ ക്കല്‍ സെക്രട്ടറി പി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പത്മനാഭന്‍ അധ്യക്ഷനായിരുന്നു. കെ.പി. ഗംഗാധരന്‍, എം. സാവിത്രി, കെ. രാധ,എന്‍.എം. അനില്‍ എന്നിവര്‍ സംസാരിച്ചു.
മാതമംഗലം: ഡി.വൈ.എഫ്.ഐ യും കേരള പ്രവാസി സംഘവും മാതമംഗലം എ.വി. സ്മാരക വാ യനശാലയില്‍ അനുമോദന സദ സ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ് ഘാടനം ചെയ്തു. പി.എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാമണി, എം. അരുണ്‍, പി.കെ. അനൂപ്, പി.വി. ഉല്ലാസ് എ ന്നിവര്‍ സംസാരിച്ചു.
എടാട്ട്: അല്‍ഫോണ്‍സ സെന്‍ ട്രല്‍ സ്‌കൂളില്‍ നിന്ന് സിബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഫാ. വിനോദ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി

No comments:

Post a Comment