Latest News

റേഡിയോളിജി സെന്റര്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കും-ബിജെപി

പയ്യന്നൂര്‍ : പയ്യന്നൂരിലും പരിസരത്തും പനിച്ചുവിറച്ചു രോഗികള്‍ നെ ട്ടോട്ടമോടുമ്പോള്‍ ദിവസേന എഴുന്നൂറിലധികം രോഗികള്‍ക്കു ആ ശ്രയമായ പയ്യന്നൂര്‍ താലൂക് ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്നും നിലവില്‍ ഉണ്ടാകേണ്ട ഏഴു ഡോക്ടര്‍ മാരുടെ തസ്തികയില്‍ മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയും നാല്‌ഡോക്ടര്‍ മാര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്ത് ചികി ല്‍സിക്കാന്‍ ഡോക്ടര്‍ മാരില്ലെന്നു പറഞ്ഞു സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ഗവണ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന, വൈദുതി പോലും ലഭിക്കാത്ത റേഡിയോളജി വിഭാ ഗത്തിന്റെ ഉത്ഘാടന ചടങ്ങു ബഹിഷ്‌കരിക്കുമെന്നും ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഉടനടി നികത്തുകയും ചെയ്യണമെന്നും ബിജെപി പയ്യന്നൂര്‍ മണ്ഡലം ആവശ്യപ്പെടുന്നു
ബിജെപി മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി കെ രമേശന്‍ മാസ്റ്റര്‍ പി ബാലകൃഷ്ണന്‍ ഗംഗാധരന്‍ കാളീശ്വരം എന്നിവര്‍ പ്രസംഗിച്ചു .

No comments:

Post a Comment