Latest News

ഹര്‍ത്താല്‍ പൂര്‍ണ്ണം കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്

കോഴിക്കോട്: ജില്ല കമ്മിറ്റി ഓഫിസിനുനേരെ ഇന്നലെഅര്‍ധ രാത്രിയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌സി.പി.എം കോഴി ക്കോട് ജില്ല!യില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അര്‍ധ രാത്രി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടാവു കയായി രുന്നു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴക്കാണ് ആക്രമ ണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബിനകത്തെ ചീളുകള്‍ ഓഫിസ് വരാന്ത യിലേക്ക് തെറിച്ചുവീണു. നാലുപേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹ നന്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സി.പി.എം. ആരോപിച്ചു.ഇന്ന് രാവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ സമ്മതിച്ചില്ലങ്കിലും നേതാക്കള്‍ ഇടപെട്ട് വാഹനങ്ങള്‍ തടയരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടകരയില്‍ ആര്‍.എസ്.എസ്. കാര്യാലയം അക്രമിച്ചതില്‍ പ്രതി ഷേധിച്ച് വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകളും ഹര്‍ ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

No comments:

Post a Comment