Latest News

ബിജുവധം: പന്ത്രണ്ട് പ്രതികള്‍;മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം

പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ടെ ബിജുവിനെ കൊലപ്പെടുത്തി യ കേസില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി.
കേസില്‍ ഇതിനകം അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മറ്റ് പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെ ന്ന് കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ അറസറ്റ് നടക്കുക. കൊലപാതകത്തിന് മൂന്നുപേര്‍ ഗൂഢാ ലോചന നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ അറസ്റ്റിന് കൂടുതല്‍ സാവകാശമുണ്ടാകുമെന്നാണ് അന്വേഷണ സം ഘം നല്‍കുന്ന സൂചന. അതേസമയം കസ്റ്റഡിയില്‍ വാങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് കുന്നത്തെരുവിലെ അ നൂപ്, കുന്നരുവിലെ സത്യന്‍ എ ന്നിവരെ വിശദമായ ചോദ്യം ചെ യ്യലും തെളിവെടുപ്പും നടത്തിയ ശേഷം ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി. ബിജുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് പാലക്കോട് പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി കാറിലെത്തിയ സംഘം ബിജുവി നെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

No comments:

Post a Comment