Latest News

സമഗ്ര പച്ചക്കറി വികസന പദ്ധതി : നിര്‍മല ഹൈസ്‌കൂളിലെ അരുണിമ ദാസിന് അവാര്‍ഡ്

പയ്യാവൂര്‍: 2016- 17 വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലാ തലത്തില്‍ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിന് ചെമ്പേരി നിര്‍മല ഹൈ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി അരുണിമ ദാസ് അര്‍ഹയായി .കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് .സുനില്‍ കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. മന്ത്രി ക ടന്ന പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി ടീച്ചര്‍ എം.പി. ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവര്‍ സന്നി ഹിതരായിരുന്നു. അ വാര്‍ഡിനര്‍ഹയായ അരുണിമ ദാസിനെ സ്‌കൂള്‍ പി.ടി.എ. അഭിനന്ദിച്ചു.

No comments:

Post a Comment