Latest News

ടി.കെ. ദാമോദരക്കുറുപ്പിനെ അനുസ്മരിച്ചു

 പയ്യന്നൂര്‍: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും പ്രമുഖ വിഷ വൈദ്യനും സി.എം.പി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ടി.കെ. ദാമോദരകുറുപ്പിന്റെ മൂന്നാം ചരമ വാര്‍ഷികദിനം സി.എം.പി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.കെ.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബി. സജിത്ത് ലാല്‍ അനുസ്മരണ പ്രസംഗം നടത്തി. പി. രത്‌നാകരന്‍, വി.പി. ശസിധരന്‍, ഇ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment