Latest News

നാല്‍പത് ചാക്ക് ഹാന്‍സുമായി ചെറുവത്തൂര്‍ സ്വദേശി പിടിയില്‍

പയ്യന്നൂര്‍:നാല്‍പത് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി ചെറുവത്തൂര്‍ സ്വദേശിയെ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യ ല്‍ സ്‌ക്വാഡ് പിടികൂടി. മംഗലാപുരത്ത് നിന്നും കടകളില്‍ മിഠായിയും സ്റ്റേഷനറി സാ ധനങ്ങളും എത്തിക്കുന്ന ഏജന്റായ ഇയാള്‍ ഹാന്‍സ് തുടങ്ങിയ ലഹരി വസ്തുക്കളും വിതരണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. കണ്ണൂര്‍ കാള്‍ടെക്‌സിന് സമീപത്തെ കാപ്പിറ്റോള്‍ മാളിനടുത്ത ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറിയില്‍ സൂക്ഷിച്ചുവെച്ച 577 കി ലോഗ്രാം വരുന്ന പുകയില ഉല്‍പന്നങ്ങള്‍ നാല്‍പത് ചാക്കുകളി ലായി നിറച്ചുവെച്ച നിലയിലായിരുന്നു.
ചെറുവത്തൂര്‍ തിമിരിയിലെ ടി,കെ. കൃഷ്ണനെ(62)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീര്‍ ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബഷീര്‍, ഷി ബു, ബിനീഷ് എന്നിവരടങ്ങിയ സംഘം ഇന്നലെ രാത്രി കണ്ണൂരി ലെ വാടക മുറിയില്‍ വെച്ച് പിടികൂടിയത്.
രാത്രി പതിനൊന്നര മണിയോടെ റെയ്ഡിനെത്തിയ എക് സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു.

No comments:

Post a Comment