Latest News

റിട്ട. എസ്.ഐയുടെ വീട്ടു കിണറില്‍ കരിഓയില്‍ ഒഴിച്ചു

കണ്ണപുരം: മൊട്ടമ്മല്‍ പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന റിട്ട.എസ്.ഐ. വടക്കെവീട്ടില്‍ രാമചന്ദ്രന്റെ വീട്ടുകിണറ്റില്‍ സാമൂഹ്യവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടുകാര്‍ വെള്ളം കോരുന്നതി നിടയില്‍ നിറ വ്യത്യാസം കണ്ട് നോക്കിയപ്പോഴാണ് കരിഓയിലിന്റെ രൂക്ഷഗന്ധം ശ്രദ്ധയില്‍ പെട്ടത്.വിവരമറിഞ്ഞ് കണ്ണപുരം എസ്.ഐ പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
സംഭവ ത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വീട് മാറിപോയതാണെന്നും പോലീസ് പറയുന്നു. ഏറെ നാളുകളായി റിട്ട.എശ്.ഐ. രാമചന്ദ്രന്‍ അസുഖബാധിതനായി കഴിയുകയാണ്. കിണറില്‍കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കിണറിലെ വെള്ളം വറ്റിച്ച് വൃത്തിയാക്കാന്‍ ശ്രമം തുടങ്ങി.

No comments:

Post a Comment