Latest News

ഹരിതസഹകരണം പരിപാടി ആരംഭം കുറിച്ചു

പയ്യന്നൂര്‍: ലോക പരിസ്ഥിതി ദിനത്തിന്റെയും കേരള സര്‍ക്കാരിന്റെ ഹരിതം സഹകരണം പരിപാടിയുടെയും ഭാഗമായി ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറി ന്റെ ആഭിമുഖ്യത്തില്‍ മൂരിക്കൊവ്വലിലുള്ള സ്റ്റോറിന്റെ സ്ഥലത്തുവെച്ച് ഹരിതം സഹകരണം പരിപാടിക്ക് ആരംഭം കുറിച്ചു.
പ്രസിഡണ്ട് എ.വി. ന്ദന്‍കുട്ടി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍, ടി.വി. രജിത, ഫലവൃക്ഷതൈ സൗജന്യമായി വിതരണം ചെ യ്തു. ചടങ്ങില്‍വൈസ് പ്രസിഡണ്ട് ടി.വി. ഗംഗാധരന്‍ ഡയരക്ടര്‍മാരായ ഇ.കെ. പൊതുവാള്‍, എം. മനോഹരന്‍, എ. നാരായണ ന്‍, കെ.ടി. നിര്‍മ്മല,പയ്യന്നൂര്‍ഫയര്‍ഫോഴ്‌സ് ഓഫീസര്‍, കെ.വി. പ്രഭാകരന്‍, സീനിയ് ഓഡിറ്റര്‍ വി.വി. സോഹന്‍ലാല്‍, എം. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇന്‍ചാര്‍ജ്ജ് എന്‍.പി. രാജന്‍ സ്വാഗതവും എം.വി ഉണ്ണി നന്ദിയും പറഞ്ഞു

No comments:

Post a Comment