Latest News

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

 കരിവെള്ളൂര്‍: കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രം ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ക്ഷേത്ര പരിധിയില്‍ ഉന്നത വിജയംനേടിയവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസമിതി ചെയര്‍മാന്‍ പി. വിനോദ് അധ്യക്ഷത വഹിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് നേടിയവരെയും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും കായിക മേളയില്‍ സംസ്ഥാനതല മെഡല്‍ ജേതാവ് ടി.വി. തമ്പായിയെയും അനുമോദിച്ചു. കുഞ്ഞിരാമന്‍ നാല്പാടി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം പി.ആര്‍. പൊന്നമ്മ, ദേവസ്വം കമ്മിറ്റി പ്രസിഡണ്ട് കെ. രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ക്ഷേമകാര്യ മിതി കണ്‍വീനര്‍ കെ.പി. മുരളി സ്വാഗതവും ടി.വി ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. 

No comments:

Post a Comment