Latest News

ഓട്ടോയിടിച്ച് മധ്യവയസ്‌കന് ഗുരുതരം

പരിയാരം:നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മധ്യവയസ്‌കന് ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റു. കാട്ടാമ്പള്ളി എം.എ ഹൗസിലെ ഇബ്രഹിമി(55)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോകവെ പിന്നാലെ വന്ന ഓട്ടോഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇടിച്ച വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.



No comments:

Post a Comment