Latest News

പയ്യന്നൂര്‍ സന്ധ്യമയങ്ങിയാല്‍ ലഹരിയുടെ പിടിയില്‍

പയ്യന്നൂര്‍ ടൗണും ബസ് സ്റ്റാന്റും ലഹരി വില്‍പനക്കാരുടെ കേന്ദ്രമായി മാറുന്നു. ടൗണിലെ പല ആളൊഴിഞ്ഞ കെട്ടിടങ്ങളും വെ ളിച്ചം കുറഞ്ഞ ഇടവഴികളും ഇത്തരക്കാരുടെ 'ഒത്തുകൂടല്‍'കേന്ദ്രങ്ങളായി മാ റാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഇടപാടുകാര്‍ എത്താന്‍ തുടങ്ങിയതോടെ കശപിശയും പിടിച്ചുപറിയും തുടങ്ങി. പലരുംകൂട്ടംതെ റ്റി ബിസിനസ്സ് ചെയ്യാന്‍ തുടങ്ങിയതോടെ ചേരിപ്പോരും തുടങ്ങിയിട്ടുണ്ട്.
മംഗലാപുരത്ത് നിന്നും കഞ്ചാവെത്തിക്കുന്നസംഘം മഹാദേവ ഗ്രാമത്തിലെ ക്ഷേത്ര ചിറക്ക് കിഴക്കായി താവളമാക്കിയതോടെ പരിസരവാസികള്‍ പൊറുതിമുട്ടിയിട്ടുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും സംഘത്തില്‍പെട്ടതോടെ രക്ഷിതാക്കള്‍ക്കും തലവേദനയായി മാറിയിട്ടുണ്ട്. മഴക്കാലത്ത് ലഹരിയമായി ചെറുപ്പക്കാരെ തേടിയെത്തുന്ന മലയോരത്തെ ചില 'തൂവാനത്തുമ്പികള്‍' സന്ധ്യമയ ങ്ങുന്നതോടെ പയ്യന്നൂരിലെത്തുന്നത് പതിവായിരിക്കുകയാണ്. ഇത്തരക്കാര്‍ ബസ് സ്റ്റാന്റിലെ സ ്ത്രീകളുടെ വെയിറ്റിംഗ് ഷെഡ് ക യ്യടക്കിയതിനാല്‍ രാത്രിയായാല്‍ സ്ത്രീകള്‍ക്ക്ഒറ്റക്ക്‌യാത്രചെ യ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. 

No comments:

Post a Comment