Latest News

ദോഷ പരിഹാരത്തിന്റെ മറവില്‍ ജ്യോത്സ്യര്‍ രത്‌നങ്ങള്‍ തട്ടിയെടുത്തതായി പരാതി

കണ്ണപുരം: തറവാട്ടില്‍ നടന്ന സ്വ ര്‍ണ്ണപ്രശ്‌നചിന്തയില്‍ ജ്യോത്സ്യ ര്‍ ദോഷംകണ്ടെത്തുകയുംദോ ഷ പരിഹാരത്തിന്റെ മറവില്‍ വീ ട്ടുടമയെ കബളിപ്പിച്ച് രത്‌നങ്ങള്‍ തട്ടിയെടുത്തതായുംപരാതി.
ഇടക്കേപുറത്തെ ഒരു പഴയ തറവാട്ടില്‍ നടന്ന സ്വര്‍ണ്ണപ്രശ്‌നത്തില്‍ ജ്യോത്സ്യര്‍ ദോഷം ക ണ്ടെത്തുകയും പരിഹാരത്തിനാ യി വീട്ടില്‍ സൂക്ഷിച്ച അമൂല്യങ്ങളായ രത്‌നങ്ങള്‍ ക്ഷേത്രത്തി ല്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ രത്‌നം കൈക്കലാക്കിയ ജ്യോ ത്സ്യര്‍ അവക്ഷേത്രത്തില്‍ സമര്‍ പ്പിക്കാതെ ചക്കരക്കല്ലിന് സമീപ ത്തെ വിദേശ മലയാളിക്ക് ഇരുപ ത് ലക്ഷം രൂപക്ക് മറിച്ചുവിറ്റുവെന്ന് കാണിച്ചാണ് ഇടക്കേപ്പു റം സ്വദേശി കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി.സദാനന്ദന് പരാതി നല്‍കിയത്.
സംഭവമിങ്ങനെ: ചെറുകുന്നി ലെ പഴയ തറവാട്ടുവീട്ടില്‍ സ്വര്‍ ണ്ണ പ്രശ്‌നം നടത്താനെത്തിത്തിയ കണ്ണപുരം സ്വദേശിയായ ജ്യോ ത്സ്യര്‍ വീട്ടിലെ അംഗത്തിന്റെ മര ണവും ദോഷങ്ങളും മറ്റും പ്രശ് ന ചിന്ത നടത്തുകയും ദോഷപരിഹാരത്തിനായി കുറിപ്പടി നല്‍ കുന്നതിനിടയില്‍ തറവാട്ടില്‍ സൂ ക്ഷിച്ച അമൂല്യ നാഗമാണിക്യങ്ങള്‍ ജില്ലയിലെ തന്നെ പ്രമുഖ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്ന് പറയുകയായിരുന്നു. ദോഷപരിഹാ രത്തിനായി താന്‍തന്നെ രത്‌നങ്ങള്‍ സമര്‍പ്പിക്കാമെന്ന് പറ ഞ്ഞ് വാങ്ങിക്കുകയും പ്രസ്തുത ക്ഷേത്രത്തില്‍ സമര്‍പ്പിക്കാതെ ജ്യോത്സ്യരുടെ അധികാര പരിധി യി ലുള്ള മറ്റൊ രു ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ഒരെണ്ണം വിദേ ശ മലയാളിക്ക് വിറ്റതായും അ ന്വേഷണത്തി ല്‍ വീട്ടുടമ മനസ്സിലാക്കുകയായിരുന്നു.ഇതേ തുട ര്‍ന്ന് വീട്ടുകാര്‍ ജ്യോത്സ്യര്‍ ക്കെതിരെ കണ്ണൂര്‍ ഡി. വൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.
ജ്യോത്സ്യരെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കുറച്ചുദിവസങ്ങളായി പ്രദേശത്ത് കാട്ടുതീപോലെ ജ്യോത്സ്യരുടെ തട്ടിപ്പും അവിഹിത ബന്ധങ്ങളും പ്രചരിക്കുകയാണ്.

No comments:

Post a Comment