Latest News

കനത്തമഴയില്‍ കാരയില്‍ വീട് തകര്‍ന്നു

പയ്യന്നൂര്‍: കനത്ത മഴയെ തുടര്‍ ന്ന് പയ്യന്നൂര്‍ കാരയില്‍ വീട് ത കര്‍ന്നു. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. ആളപായമില്ല. കാര എ.വി മന്ദിര ത്തിന് സമീപം താമസിക്കുന്ന വി.വി. ശ്രീധരന്റെ വീടാണ് തകര്‍ന്നത്. ഈ സമയത്ത് മകന്‍ ശ്രീതില്‍ മാത്രമാണ് വീട്ടിലുണ്ടാ യിരുന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ശ്രീതില്‍ ഉഗ്രശബ്ദത്തോടെമേല്‍ക്കൂര വീഴുന്ന ശബ്ദം കേ ട്ട് എഴുന്നേറ്റ് ഓടുകയായിരുന്നു. അസുഖംകാരണം സ്വന്തം വീ ട്ടില്‍ കഴിയുന്ന ഭാര്യ പ്രസന്നയെ കാണാന്‍ ശ്രീധരന്‍ കഴിഞ്ഞ ദിവസം കുഞ്ഞിമംഗലം മല്ലിയോ ട്ടെ ഭാര്യാവീട്ടിലേക്ക് പോയിരുന്നു. മേല്‍ക്കൂരയോടൊപ്പം വീടിന്റെഗ്രില്‍സും ജനാലകളും പാടെ തകര്‍ന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വീട്ടിലെ ഗൃഹോപകരണ ങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ ന്നിട്ടുണ്ട്. വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാട്ടുകാര്‍ ദു രിതനിവാരണ പ്രവര്‍ ത്തനം നടത്തി. വിവരമറിഞ്ഞ് കുഞ്ഞിമംഗലത്ത് നിന്നും ശ്രീധരനും സ്ഥലത്തെത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വലും വാര്‍ഡ് കൗണ്‍സിലറും റവന്യു അധികൃതരും സംഭവ സ്ഥല ത്തെത്തി.

No comments:

Post a Comment