Latest News

മദ്യശാലകള്‍ തുറന്നനടപടിഎക്‌സൈസിനെ തള്ളി പൊതുമരാമത്ത് വകുപ്പ്

 കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുകൊടുത്ത നടപടിയില്‍ എക്‌സൈസ് വകുപ്പിനെ തള്ളി പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍.
കണ്ണൂര്‍-കുറ്റിപ്പുറം പാത ദേ ശീയ പാത തന്നെയെന്ന് പൊതുമരാത്ത് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ പാത ദേ ശീയപാതയല്ലെന്നാണ് സംസ്ഥാ ന സര്‍ക്കാരും എക്‌സൈസും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതരുവിധ സംശയവുമില്ലെന്നും അത് ദേശീയപാത തന്നെയാണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെ ക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

No comments:

Post a Comment