Latest News

സജിത്‌ലാല്‍ രാഷ്ട്രീയ-വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ പോരാടിയ പോരാളി- സതീശന്‍ പാച്ചേനി

പയ്യന്നൂര്‍:രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ രാഷ്ട്രീയ ഫാസിസത്തിനെതിരെയും വക്ഗ്ഗീയ ഫാസിസത്തിനെതിരെയും ശക്തമായ നിലപാടുകളെടുക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങളും, മൂല്യങ്ങളും ആദര്‍ശങ്ങളും നടപ്പിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്ത ഉജ്വലനായ പോരാളിയായിരുന്നു സജിത്‌ലാലെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു.
കെ.എസ്.യുവിന്റെ നേതൃനിരയില്‍ നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ച കാലഘട്ടങ്ങളില്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കാത്തതുമൂലം സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇവിടുങ്ങളിലൊക്കെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞതുതന്നെ സജിത്‌ലാലിന്റെ പ്രവര്‍ത്തന മികവു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സജിത് ലാലിന്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജിത്‌ലാല്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത് അനുസ്മരണ പ്രഭാഷണം നടത്തി. എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വിപി. അബ്ദുള്‍ റഷീദ്, അഡ്വ. ബ്രിജേഷ് കുമാര്‍, എം.കെ. രാജന്‍, എ.പി. നാരായണന്‍, അഡ്വ. റഷീദ് കവ്വായി, വി.എന്‍. എരിപുരം, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.കെ. ഫല്‍ഗുനന്‍, അതുല്‍ വി.കെ, വരുണ്‍ എം.കെ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്, സതീശന്‍ കാര്‍ത്തികപള്ളി, എം. വത്സല, ഇ.പി. അര്‍ജ്ജുന്‍, കെ.പി. അജിത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം. പ്രഭാകരന്‍ സ്വാഗതവും പ്രശാന്ത് കോറോം നന്ദിയും പറഞ്ഞു.
നേരത്തെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് വി.സി. നാരായണന്‍,എം. പ്രദീപ് കുമാര്‍, കല്ലത്ത് രാമചന്ദ്രന്‍, ടി. നാരായണന്‍ നായര്‍, കെ.എം. വിജയന്‍, ശങ്കരന്‍കുട്ടി, #ി. പത്മനാഭന്‍, രവി, ഹരീഷ് കെ.ടി, എ. രൂപേഷ്, സനാദ്, പി.പി. ദാമോദരന്‍, ഇ.പി. ശ്യാമള, അത്തായി പത്മിനി, പ്രൊഫ. ഇന്ദിര,എന്‍ഗംഗാധരന്‍,നാല്‍പാടി ഭാസ്‌കരന്‍, കെ.എം. സുകുമാരന്‍, പി. പൂമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പയ്യാവൂര്‍ : കെ.എസ്.യു പൈസക്കരി ദേവമാതാ യൂണിറ്റ് കമ്മറ്റി യുടെ ആ'ിമുഖ്യത്തിന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി സജി ത്ത് ലാല്‍ അനുസ്മരണം നടത്തി.സജിത്ത് ലാല്‍ ജീവിതാവ സാനത്തോളം തന്റെ പ്രസ്ഥാനത്തെ സ്‌നേഹിച്ചിരുന്നെനും, കെ. എസ്.യു വി നായ് തന്റെ ജീവന്‍ നല്‍കിയ പോരാളിയായ സജിത്ത് ലാലിനോളം മറ്റാര്‍ക്കും ഒന്നും കെ.എസ്.യു വി നായി നഷ്ട പ്പെടു ത്തേണ്ടി വന്നിട്ടില്ലെന്നും അനുസ്മരണം ഉദ്ഘാടനം ചെയ്ത് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് ഐബിന്‍ ജേക്കബ് പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ആന്‍സില്‍ വാഴപ്പള്ളി മുഖ്യ പ്ര'ാഷണം നട ത്തി.മാത്യു കെ എം, ജോബിഷ്, റഹീം, അശ്വദ് ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment