Latest News

കിണറില്‍ വീണനിലയില്‍ കാണപ്പെട്ട ചുമട്ടുതൊഴിലാളി മരിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂര്‍ ബ സാറിലെ ആദ്യകാല ചുമട്ടുതൊഴിലാളിയും യൂനിയന്‍ ഭാരവാഹിയുമായ ചിറ്റേരി രാജന്‍ (സിആര്‍-54) മരണപ്പെട്ടു..
മാനസികാസ്വാസ്ഥ്യ ത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച മു തല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാ രും നടത്തിയ തിരച്ചിലിനൊടുവി ല്‍ ഇന്നലെ ഉച്ചയോടെ കാസര്‍ കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കണ്ടെത്തിയിരുന്നു. തുട ര്‍ന്ന് റെയില്‍വെ പോലീസിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. രാത്രി ഭക്ഷണംകഴിച്ച് കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്ന രാജനെ പുലര്‍ച്ചെയോടെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവില്‍ തൊട്ടടുത്ത ആ ളൊ ഴിഞ്ഞ പറമ്പിലെ കിണറില്‍ വീണുകിടക്കുന്നത് കണ്ട് കരക്കെത്തിക്കുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുമായിരുന്നു.
പാലക്കുന്ന് വറക്കോട്ടുവയലി ലെ പരേതനായ അമ്പുവിന്റെയും പാറുവിന്റെയും മകനാണ്. സുജാതയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സ്‌നേഹ, സൂരജ് എന്നിവര്‍ മക്ക ളും തമ്പായി, ചന്ദ്രന്‍, പരേതയാ യ ശോഭ എന്നിവര്‍ സഹോദരങ്ങളുമാണ്.

No comments:

Post a Comment