Latest News

ട്ടമ്മയുടെ മാല തട്ടിയെടുക്കാന്‍ ശ്രമം: യുവതി അറസ്റ്റില്‍

നീലേശ്വരം:ബസ് സ്റ്റാന്റില്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്നുകളയാന്‍ ശ്രമിച്ച യുവതിയെ യാത്രക്കാരും പോലീസും പിന്‍തുടര്‍ന്ന് പിടികൂടി.കര്‍ണാടക ബങ്കാരയിലെ സുബ്ബനഹള്ളി സ്വദേശിയായ രാമുവിന്റെഭാര്യ സുമിത്രാമ്മ (47)യെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈ കുന്നേരം നീലേശ്വരം മന്നംപുറത്ത് കാവില്‍ നടന്ന കലശമ ഹോത്സവം കാണാനെത്തിയ ചെറുവത്തൂര്‍ കാടങ്കോട്ടെ എം.വി വിജയന്റെ ഭാര്യ ടി.കെ. കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നും രണ്ടേമുക്കാല്‍ പവന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമി ക്കുകയായിരുന്നു.
സ്ത്രീകള്‍ നില്‍ ക്കുന്ന ഭാഗത്തേക്ക് നുഴഞ്ഞു കയറിയ സുമിത്ര കാര്‍ത്യായനിയുടെ മാല തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമി ച്ചെങ്കിലും കാര്‍ത്യാ യനിയും കൂടെയുണ്ടായിരുന്ന സ്ത്രീകളും സുമിത്രയെ കൈയ്യോടെ പിടികൂടുകയും ഡ്യൂട്ടിയി ലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കുകയും ചെയ്തു. വ നിതാ പോലീസിന്റെ സഹായത്തോടെ സുമിത്രയെ കസ്റ്റഡി യിലെ ടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് അറസ്റ്റ് രേഖ പ്പെടുത്തി.സുമിത്രയോടൊപ്പം മോഷ്ടാക്കളായ മറ്റു ചില സ്ത്രീകളു മുണ്ടായിരുന്നു. ഇവര്‍ തിരക്കിനിടയില്‍ രക്ഷ പ്പെടുകയാണുണ്ടായത്. ഇവരെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. സുമിത്രയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാ ജരാക്കും.
അതിനിടെ കലശമഹോത്സവത്തിനെത്തിയ മറ്റൊരു സ്ത്രീയുടെ അഞ്ചുപവന്റെ സ്വര്‍ണമാല അപഹരിക്കപ്പെട്ടതായുള്ള പരാതിയും നീലേശ്വരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സ്ത്രീയുടെ മാല തട്ടി യെടുത്തസംഘത്തെകണ്ടെത്താന്‍പോലീസ്അന്വേഷണം ഊര്‍ജി തമാക്കി

No comments:

Post a Comment