Latest News

ബി.ജെ.പി നേതാവിന്റെ വീടാക്രമിച്ചു സി.പിഎം ഓഫീസിന് തീയിട്ടു

കോഴിക്കോട്: രാഷ്ട്രീയ സം ഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് അക്രമസംഭവങ്ങള്‍ തുട ര്‍ക്കഥയാകുന്നു.
ബി.ജെപി സംസ്ഥാനസെക്രട്ടറി വി.കെ. സജീവന്റെ വടകര വള്ളിയോട്ടുള്ള വീടിനുനേരെ അക്രമം നടന്നു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഫറോക്കിനടുത്ത നല്ലേരിയി ല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ശ്രീനിവാസന്‍ മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസിനക ത്തെ ഫര്‍ണ്ണിച്ചറുകള്‍,ടി.വി, ഫോ ട്ടോസ്റ്റാറ്റ് മിഷ്യന്‍, ഫയലുകള്‍ തുടങ്ങിയവ കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

No comments:

Post a Comment