Latest News

വിദ്യാഭ്യാസം കൊണ്ടുള്ള ഗുണം ലഭിക്കാന്‍ ബൗദ്ധിക കഴിവുകള്‍ കൂടി ഉപയോഗപ്പെടുത്തണം

പയ്യന്നൂര്‍: അധ്യാപകരുടെ മുഖത്തുനിന്നും പാഠപുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവിനപ്പുറം നമ്മുടെ ബൗദ്ധിക കഴിവുകള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ഭാവിയില്‍ വിദ്യാഭ്യാസം കൊണ്ട് ഗുണമുണ്ടാകുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍.
എസ്.എഫ്.ഐ പയ്യന്നൂര്‍ ഏരി യാ കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ലോകത്തിന്റ മാറ്റം അവിശ്വസനീയമായ വേഗത്തിലാണെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ ത്തു.
അളവുകൊണ്ട് സമ്പന്നമായ വിദ്യാഭ്യാസം ഗുണം കൊണ്ട് മു ന്നോട്ടുപോകില്ലെന്നും വിദ്യാ ര്‍ത്ഥി കേന്ദ്രീകൃതമായ സമ്പ്രദായത്തിലെക്ക് വിദ്യാലയങ്ങളെ സജ്ജമാക്കണമെന്നും പൊതുവിദ്യാഭ്യാസ രംഗം ഇ പ്പോള്‍ മെച്ചപ്പെട്ടുവരികയാണെ ന്നും കുട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പഠിക്കുവാന്‍ അവര്‍ക്ക് അവസരണം കൊടുക്കണമെന്നും അ ദ്ദേഹം പറഞ്ഞു.
സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍, പി. സന്തോഷ്, എസ്.എഫ്.ഐ സം സ്ഥാന സെക്രട്ടറി എം.വിജിന്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ്, കെ. മനുരാജ്, എം.കെ. ലെജീഷ്, അഞ്ജലി സന്തോഷ്, എം.വി. ജിതിന്‍, ടി.വി. നിധിന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment