Latest News

നടി അക്രമിക്കപ്പെട്ട സംഭവംവീണ്ടും ചോദ്യം ചെയ്യും

കൊച്ചി: യുവനടി ആക്ര മണ ത്തിന് ഇരയായ സംഭവത്തില്‍ നടന്‍ ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷ യേയും പോലീസ് വീണ്ടും ചോ ദ്യം ചെയ്യും. കൂടുതല്‍ കാര്യ ങ്ങളില്‍ വ്യക്തതവരുത്താനാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നു ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ഗൂഢാലോചനയിലും ദിലീപിന്റെ പരാതിയിലും ചോ ദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി യിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ മാത്രമല്ല, നടിയെ തട്ടിക്കൊണ്ടു പോകലിലെ ഗൂഢാലോചനയെക്കുറിച്ചും ചോദ്യം ചെയ്യുന്നുണ്ടെന്നും ദിലീപിന്റെ പരാതിയില്‍ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ എഫ്.ഐ.ആര്‍ ഇടുകയുള്ളുവെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്ജ് പറഞ്ഞു. തന്റെ പരാതിയിലാണ് പോലീസ് ചോദ്യം ചെയ്തതെന്ന ദിലീപിന്റെ വാദം പോലീസ് തള്ളുകയായിരുന്നു ദിലീപ്, നാദിര്‍ഷാ ദിലീപിന്റെ മാനേ ജര്‍ അപ്പുണ്ണിഎന്നിവരെ പോലീ സ് ചോദ്യം ചെയ്തശേഷമായിരുന്നു് പൊ ലീസിന്റെ പ്രതികരണം.

No comments:

Post a Comment