Latest News

അനുമോദിച്ചു

പയ്യന്നൂര്‍:ഓട്ടോഡ്രൈവേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ ജോലിചെയ്തുവരുന്ന ഓട്ടോഡ്രൈവര്‍മാരുടെ മക്കളില്‍ നിന്നും എസ്.എസ്.എള്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും സ്‌കൗട്ട്, രാജ്യപുരസ്‌കാരം ലഭിച്ച പി.വി. അഭിനവിനെയും അനുമോദിച്ചു. ട്രേഡ് യൂനിയന്‍ സെന്ററില്‍ നടന്ന പരിപാടി സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. വി. കുഞ്ഞപ്പന്‍ എന്‍ഡോവ്‌മെന്റുകള്‍ നല്‍കി.യു.വി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പി.പി. പത്മനാഭന്‍, കെ. അശോകന്‍, കെ.പി. ചന്ദ്രന്‍, എന്‍. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment