Latest News

കാസര്‍കോട്ടേക്ക് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ അനധികൃത സ്വര്‍ണ്ണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ മംഗളുരുവില്‍ പിടിയില്‍

കാസര്‍കോട്: ദുബൈയില്‍ നിന്ന് കാസര്‍കോട്ടേക്ക് കടത്താന്‍ ശ്ര മിച്ച അരക്കോടിയുടെ സ്വര്‍ണ വുമായി മഹാരാഷ്ട്ര സ്വദേശിക ളായ മൂന്നംഗസംഘം മംഗളൂരു വില്‍ പിടിയില്‍.
മഹാരാഷ്ട്ര താനെ ഉല്ലാസ് ന ഗര്‍ സ്വദേശികളായ ദീപക് ജന്ദര്‍ ലാ ല്‍ സിദ്വാനി(38), സുന്ദര്‍ദാസ് നിര്‍ മല്‍ദാസ് ഗാല്‍വാനി(55), ബ വീഷ് കിഷന്‍ഭാട്യ(23) എന്നിവ രെ യാണ് മംഗളൂരു വിമാനത്താ വ ളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോ ഗ സ്ഥര്‍ പിടികൂടിയത്.
രണ്ടുവിമാനങ്ങളിലായി എ ത്തിയ ഇവരെ കസ്റ്റംസ് വിശദമാ യ പരിശോധനക്ക് വിധേയമാ ക്കിയപ്പോഴാണ് മലദ്വാരത്തില്‍ സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെ ത്തിയത്.
കസ്റ്റംസ് കമ്മീഷണര്‍ എം സുബ്രഹ്മണ്യം, ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നംഗസംഘത്തെ പിടികൂടിയ ത്. ദീപക്, സുന്ദര്‍ദാസ് എന്നിവ രെ കോടതി റിമാന്‍ഡ് ചെയ്തു. ബവീഷിന് ജാമ്യം അനുവ ദിച്ചു. ദീപകും സുന്ദര്‍ദാസും എയര്‍ ഇ ന്ത്യയുടെ വിമാനത്തിലും ബ വീഷ് ജെറ്റ് എയര്‍വേയ്‌സി ലുമാണ് മംഗളൂരുവിലെത്തിയത്. സ്വര്‍ണബിസ്‌ക്കറ്റുകള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം കാര്‍ബണ്‍ കടലാസിലും തുടര്‍ ന്ന് പ്ലാസ്റ്റികിലും പൊതിഞ്ഞ് ര ഹസ്യഭാഗത്ത്ഒളിപ്പിച്ചു കട ത്താ നാണ് ഇവര്‍ ശ്രമം നടത്തിയത്. കാസര്‍കോട് സ്വദേശികളായ ചിലര്‍ക്ക് കൈമാറാനാണ് ദു ബൈയില്‍ നിന്നും സ്വര്‍ണം കട ത്തിയതെന്ന് സംഘം കസ്റ്റംസി നോട് വെളിപ്പെടുത്തി. രണ്ടുവി മാനങ്ങളിലായി മംഗളൂരു വഴി കാസര്‍കോട്ടെത്തിച്ച ശേഷം സ്വ ര്‍ണം കൈമാറാനാണ് നിര്‍ദേശം ല'ിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇ തേ തുടര്‍ന്ന് കസ്റ്റംസിന്റെ അന്വേ ഷണം കാസര്‍കോട്ടേക്ക് വ്യാ പിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment