Latest News

അമുക്കുരം അഥവാ അശ്വഗന്ധം

കുതിരയുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഔഷധവീര്യം ഏറെ നിറഞ്ഞിട്ടുള്ള സാധാരണരക്കാരന്റെ ജീന്‍സംഗ് എന്ന പേരിലറിയപ്പെടുന്ന അമുക്കുരം അഥവാ അശ്വഗന്ധം ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ആരോഗ്യത്തിന്റെ കലവറയാണ്. ഏതാണ്ട് ഒന്നരമീറ്റര്‍
വരെയ ഉയരത്തില്‍
വളരുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ ഇലയ്ക്കും വേരിനും ആന്റിബയോട്ടിക് ഗുണമുണ്ട്. അമുക്കുരം
എന്ന സസ്യത്തിന്റെ വേരാണ് പ്രധാനമായും ഔഷധമായി ഉപയോഗിച്ചുവരുന്നത്.
ഒട്ടേറെ ഔഷധവീര്യമുള്ള അമുക്കുരം പാലില്‍
പുഴുങ്ങി വറ്റിച്ച് വെയിലത്ത് ഉണക്കി പൊടിച്ച്
ശീലപൊടിയാക്കി പാലില്‍ അല്‍പം കല്‍ക്കണ്ടവും ചേര്‍ത്ത് സേവിച്ചാല്‍ ഓജസ്സും ശക്തിയും വര്‍ദ്ധിക്കും. ലൈംഗിക ക്ഷീണം മാറും.
രോഗപ്രതിരോധശക്തി വര്‍ദ്ദിക്കുന്നതിനും ഓര്‍മ്മശക്തി ശക്തിക്കുറവ്,
എന്നിവയ്ക്കും അമുക്കുരം ഫലപ്രദമാണ്.
അമുക്കുരം, കുറുന്തോട്ട, കോലരക്ക് എന്നിവ പ്രാധാന്യത്തോടെ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബലാശ്വഗന്ധാദി തൈലം ദേഹത്ത് തേച്ചുകുളിക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പേശീബലത്തിനും അയഞ്ഞ
മാംസപേശികളും ശരീരാവയവങ്ങളും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും, സ്ത്രീകള്‍ക്ക് പ്രസവശേഷം തടിച്ച ഉദരപേശികള്‍ ആലിലപോലെ ഘനം കുറഞ്ഞ് സുന്ദരമാക്കുന്നതിനും സഹായിക്കും. ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും അമുക്കുരം കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു ടോണിക്ക് പോലെയാണ്.അമുക്കുരം പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന
അശ്വഗന്ധാദിചൂര്‍ണ്ണം, അശ്വഗന്ധാദിലേഹ്യം, അശ്വഗന്ധാരിഷ്ടം എന്നിവ നാഡീക്ഷീണം, മാനസികാസ്വാസ്ഥ്യം, ഉറക്കമില്ലായ്മ, ശീഘ്രസ്‌കലനം
തുടങ്ങിയ അസുഖങ്ങല്‍ക്ക് ഫലപ്രദമാണ്.സ്ത്രീകള്‍ കര്‍ക്കിടമാസത്തില്‍
തയ്യാറാക്കുന്ന പേറ്റുലേഹ്യത്തിലെ പ്രധാന ഘടകം അമുക്കുരമാണ്. 

No comments:

Post a Comment