Latest News

പോളിടെക്‌നിക് വിദ്യാര്‍ത്ഥിനികള്‍ രക്തദാനം നല്‍കി

പയ്യന്നൂര്‍: ലോക രക്തദാനദിനത്തില്‍ ഗവ. വനിതാ പോളിടെക്‌നിക്കിലെ നാല്‍പത്തിയാറ് വിദ്യാര്‍ത്ഥിനികള്‍ രക്തദാനം നടത്തി. എന്‍.എസ്.എസ്. യൂനിറ്റിന്റെനേതൃത്വത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് രക്തബാങ്കിലേക്ക് രക്തം നല്‍കിയത്. സ്ത്രീകള്‍ക്ക്രക്തം നല്‍കാനാകുമോയെന്ന സംശയം പൊതുസമൂഹം പ്രകടിപ്പിക്കുന്നതിനിടയിലാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ പങ്കാളികളായത്. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അധ്യാപകരും ജീവനക്കാരും രക്തദാനം നടത്തി. പ്രിന്‍സിപ്പാല്‍ കെ.പി. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യു. രാജേഷ് അദ്യക്ഷത വഹിച്ചു. എന്‍.എസ്.എശ്. പ്രോഗ്രാം ഓഫീസര്‍മാരായ എം.വി. സലീല്‍, എം.അനീഷ് കുമാര്‍, വൊളന്റിയര്‍ സെക്രട്ടറി പി. അമൃത, ഡോ. ആതിര, ബെന്നി മാണി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment