Latest News

മദ്യലഹരിയില്‍ വയോധികന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റു

പയ്യന്നൂര്‍:മദ്യലഹരിയില്‍ വയോധികന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റു. കാഞ്ഞങ്ങാട് ബേക്കല്‍ പള്ളിക്കരയിലെ പച്ചിക്കാരന്‍ കൃഷ്ണ(71)നെയാണ് ഇരുകൈകള്‍ക്കും വെട്ടേറ്റ നിലയില്‍ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നയാള്‍ കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുമ്പോള്‍ കൈകൊണ്ട് തടയുന്നതിനിടയിലാണ് ഇരുകൈകള്‍ക്കു വെട്ടേറ്റതെന്ന് ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന കൃഷ്ണന്‍ പോലീസിനോട് പറഞ്ഞ്. ബേക്കല്‍ പോ ലീസ് കേസെടുത്ത് അന്വേഷ ണം തുടങ്ങി.

No comments:

Post a Comment