Latest News

കെ.വെളുത്തമ്പു അനുസ്മരണത്തിലും ഗ്രൂപ്പിസം; കെ സുധാകരന്‍ ഇന്ന് തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: അന്തരിച്ച മുന്‍ ഡി സിസി പ്രസിഡന്റ് കെ വെളു ത്തമ്പു അനുസ്മരണ പരിപാടി യിലും കോണ്‍ഗ്രസ് ഗ്രൂപ്പിസം. എ ഗ്രൂപ്പ് വേറിട്ട് പുഷ്പാര്‍ച്ചന നടത്തി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാ ന്‍ഡ് പരിസരത്ത് നടന്ന എ ഗ്രൂ പ്പിന്റെ പുഷ്പ്പാര്‍ച്ചന ബ്ലോക്ക് പ്ര സിഡന്റ് പി കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു.കെ നാരായണന്‍ അ ധ്യക്ഷത വഹിച്ചു. കെ ശ്രീധരന്‍ മാസ്റ്റര്‍, വി എം ശ്രീധരന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ എം മാലതി, ഇ പ്രസന്ന, യൂത്ത് കോ ണ്‍ഗ്രസ് നേതാവ് യതീഷ് ബാ ബു, വിപി ഇസ്മാഈല്‍, എം സു കുമാരന്‍ എന്നിവര്‍ സംസാ രിച്ചു. പിധനഞ്ജയന്‍ സ്വാഗത വും എംബിരാജേഷ്‌നന്ദിയും പറഞ്ഞു.
ഐ ഗ്രൂപ്പ് പ്രിയദര്‍ശിനി ഭവനില്‍ പുഷ്പ്പാര്‍ച്ചന നടത്താന്‍ തീരുമാനിച്ചിരുന്നു വെങ്കിലും ഗ്രൂപ്പ് തിരിഞ്ഞ് പുഷ്പ്പാര്‍ച്ചന നടത്തി യാല്‍ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനത്തിന് സംബന്ധിക്കി ല്ലെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയതി നാല്‍ ഐ ഗ്രൂപ്പ് പുഷ്പ്പാര്‍ ച്ചനയില്‍ നിന്നും പിന്‍വാങ്ങി. ഐ ഗ്രൂപ്പ് നേതാക്കളെല്ലാം കാസര്‍കോട് ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സം ഘടിപ്പിക്കുന്ന കെ വെളുത്തമ്പു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടേക്ക് തിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പ്പാര്‍ച്ചനയിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ സംബന്ധിച്ചത്.



No comments:

Post a Comment