Latest News

ഇന്‍സൈറ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ആദരം നാളെ

പയ്യന്നൂര്‍: സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ന ടന്നുവരുന്ന വിദ്യാഭ്യാസ പരിപാടിയായ ഇന്‍സൈറ്റിന്റെ ഭാഗമാ യി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളി ലുംഎപ്ലസ് നേടിയനാനൂറ്റിയി രു പത്‌വിദ്യാര്‍ത്ഥികളെആദരിക്കും.
നാളെ വൈകുന്നേരം മൂന്ന് മണിക്ക് മാത്തില്‍ വിഷ്ണുനമ്പീശന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിജയോത്സവം എന്ന പേരില്‍ പരിപാടി നടക്കും. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അഭിനന്ദിക്കും.
2012 മുതലാണ് എം.എല്‍.എ മണ്ഡലത്തില്‍ പ്രത്യേക വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമിട്ടത്. പ്രതിമാസ ക്ലാസുകള്‍, പഠന ശില്‍പശാല, സഹവാസക്യാമ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എള്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും 390 വിദ്യാര്‍ത്ഥികളാണ് എ പ്ലസ് നേടിയിരുന്നത്. ഇത്തവണ അത് 420ആയി ഉയര്‍ന്നിട്ടുണ്ട്. മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്ന പേരില്‍ എന്റെ വിദ്യാലയം നാടിന്റെ സമ്പത്ത് എന്ന ക്യാമ്പെയിന്‍ ആസൂത്രണം ചെയ്ത് അറുപതില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന പത്തൊമ്പത് പ്രൈമറി വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്തു. അവ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ ഈ വിദ്യാലയങ്ങളില്‍ അ#ിസ്ഥാന സൗകര്യം വര്‍ദ്ദഇപ്പിച്ചുവരികയാണെന്ന് എം.എല്‍.എയും ഭാരവാഹികളായ ജി.ഡിനായര്‍, രവി രാമന്തളി, പി. സുഗുണന്‍ എന്നിവര്‍ അറിയിച്ചു.


No comments:

Post a Comment