Latest News

യുവതിക്ക് മര്‍ദ്ദനം യുവാവിനെതിരെ കേസ്

ചീമേനി: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിയായ യുവതിയെ കസേര കൊണ്ട് മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെതിരെ യുവതിയുടെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്തു.
ചൂരിക്കൊവ്വല്‍ എടാച്ചേരിയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ ഷൈലജ(40)യുടെ പരാതിയിലാണ് എടാച്ചേരിയിലെ സി.പി. മിഥു(20)നെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസംരാത്രി വീട്ടിലെത്തിയ മിഥുന്‍ ഷൈലജയെ കസേര കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവത്രെ.യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിയ ചീമേനി എസ്.ഐ കെ.എന്‍.രമണനും സംഘവും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുടര്‍ന്ന് യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്.


No comments:

Post a Comment