Latest News

എം.എല്‍.എ രാജിവെച്ചേക്കും? മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

 കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയേറി. ഹൈക്കോടതി വിധിബി.ജെ. പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നസാഹചര്യത്തില്‍ ലീഗ് എം എല്‍.എ.പി.ബി. അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാന്‍ ലീഗ് നേതൃത്വത്തില്‍ കൂടിയാലോചന തുടങ്ങി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയെ രാജിവെപ്പിക്കാനും മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് നടത്തി ബി.ജെ.പിയെ പ്രതിരോധിക്കാനുമുള്ള നീക്കം ലീഗ്-കോ ണ്‍ഗ്ര സ്സ് നേ തൃത്വം തുടങ്ങിയത്. ഇ ക്കാര്യത്തി ല്‍ പ്രതിപക്ഷ നേതാ വ് രമേശ് ചെ ന്നിത്തലയുടെ അഭിപ്രായവും ലീഗ് നേതൃത്വത്തിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം ഇടതുപക്ഷവുമാ യി രഹസ്യധാരണക്ക് ലീഗ് നേ തൃത്വം നീക്കം തുടങ്ങി  ബി.ജെ.പി എം.എല്‍.എയെ നിയമസഭയിലേക്കെത്തിക്കാതിരിക്കാനുള്ള ഏതുവഴിക്കും ലീഗ് നേതൃത്വവും പ്രത്യേകിച്ച് യു.ഡി.എഫും ശക്തമായ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.എന്നാല്‍ കേസ് കോടതിയില്‍ വാദം തുടരുകയാണെ ന്നുംഅത്തരമൊരുസാഹചര്യത്തി ല്‍ കോടതി വിധി വരുന്നതി ന് മുമ്പ് രാജിവെക്കേണ്ടആവശ്യമില്ലെന്നും ലീഗ് നേതാവ് അബ്ദു ള്‍റഹ്മാന്‍ രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കണമെ ന്ന കെ. സുരേന്ദ്രന്റെ ആവശ്യം കോടതിയിലുള്ളപ്പോള്‍ രാജിവെച്ചാലും ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്നാണ്‌നിയമവൃത്തങ്ങള്‍ നല്‍ കുന്ന സൂചന.

No comments:

Post a Comment