Latest News

മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

ആലക്കോട്: മൊബൈല്‍ ടവറി ന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഒറ്റത്തെ സ്വദേശി തെങ്ങുവളക്കല്‍ ബിജു(46)വാണ് ഇന്ന് രാവിലെ പത്തരമണിയോടെ കയ്യില്‍ പെട്രോളുമായി ആലക്കോട് ടൗണിലെ ബി.എസ്.എന്‍.എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.
ജലനിധി പദ്ധതിക്കായി ടാങ്ക് പണിയാന്‍ സ്ഥലം വിട്ടുകൊടു ത്ത വകയില്‍ അധികൃതര്‍ ബിജുവിന് പണം നല്‍കാതെ വിശ്വാസവഞ്ചന കാ ട്ടിയെന്നാരോപിച്ചാ ണ് യുവാവിന്റെ ആത്മഹത്യാഭീഷണി.
രണ്ട് വര്‍ഷം മുമ്പ് പദ്ധതിക്കാ യി ബിജുവിന്റെ സ്ഥലം പതിനായിരം രൂപ വിലയിട്ട് വാങ്ങു കയും എന്നാല്‍ പണം നല്‍കാപെ ണം കൈപ്പറ്റിയറസീറ്റ് കൊടുക്കുക യും എഗ്രിമെന്റ് എഴുതി വാങ്ങു കയുമായിരുന്നുവത്രെ.
എന്നാല്‍ ഇതുവരെയും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പല ഓഫീസുകള്‍ കയറിയിറങ്ങിയ ബിജു ഇന്ന് രാവിലെ പെട്രോളുമായി മൊബൈല്‍ ടവറിന് മുളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ ആലക്കോട് പോലീസും തളിപ്പറമ്പില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരും പോ ലീസും ചേര്‍ന്ന് യുവാവി നെ അ നുനയിപ്പിച്ച് താഴെ ഇറക്കുകയും പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ച് പണം നല്‍കാനുള്ള നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു.

No comments:

Post a Comment