Latest News

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട

തിരു: മദ്യശാലകള്‍ തുടങ്ങാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എടുത്തുനീക്കിക്കൊണ്ടുള്ള പരിഷ്‌കരിച്ച ഓര്‍ഡിന ന്‍സ് പുറത്തിറങ്ങി. ഓര്‍ഡിനന്‍ സില്‍ പി.സദാശിവം ഒപ്പുവെച്ചു. എക്‌സൈസ്‌വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രംഅടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍തുറക്കാനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കാനുമായി പഞ്ചായത്ത് രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്താകെ ഒരേ തരത്തില്‍അബ്കാരി നിയമം നടപ്പാക്കുന്നതിനും നിലവിലുള്ള ലൈ സന്‍സികളും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അ വസാനിപ്പിക്കുന്നതിനും നഗരപാലിക ആക്ടിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജിലെ 232-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എക്‌സൈസ് മന്ത്രി കൊണ്ടുവന്ന നിര്‍ദ്ദേശം ക ഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. പുതിയ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതോടെ മദ്യശാലകളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതായി.കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്. ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറുടെ കാണാനിരിക്കെയാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്.

No comments:

Post a Comment