Latest News

അനുമോദനം ചൊവ്വാഴ്ച

പയ്യന്നൂര്‍:കരിവെള്ളൂര്‍-പെരളംഗ്രാമഞ്ചായത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയുംഎല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നു.
ഇരുപതിന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷനായിരിക്കും.കെ.വി രാധാമണി പി.വി നാരായണന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, നര്‍മ്മല സി.കെ, സി. ഗോപാലന്‍, എം .കുഞ്ഞിരാമന്‍, കെ.ഇ. മുകുന്ദന്‍ മാസ്റ്റര്‍, എ.വി ബാലന്‍ മാസ്റ്റര്‍, പി. അജിത ടീച്ചര്‍, വി.വി പ്രദീപന്‍ എന്നിവര്‍ സംസാരിക്കും. എന്‍. മനോജ് സ്വാഗതവും യു.വി സുഭാഷ് മാസ്റ്റര്‍ നന്ദിയും പറയും.

No comments:

Post a Comment