Latest News

ഹനുമാരമ്പലത്തില്‍ ശ്രീരാമസ്വാമിയുടെ ശ്രീകോവിലിന് സ്വര്‍ണ്ണതാഴികക്കുടം

പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍(ഹുമാരമ്പലം) ശ്രീരാമസ്വാമിയുടെ ശ്രീകോവിലിനുമുകളില്‍ സ്വര്‍ണ്ണതാഴികക്കുടമായി. കഴിഞ്ഞ ദിവസം രാവലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ വി.വി. ശങ്കരന്‍ ആചാരി താഴികക്കുടം സ്ഥാപിച്ചു.
ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണം പതിച്ച താഴികക്കുടം ക്ഷേത്ര ഭാരവാഹികള്‍തന്ത്രി മുമ്പാകെ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ശ്രീകോവിലിന് മുകളില്‍ വിശേഷാല്‍ ചടങ്ങുകളോടെ സ്ഥാപിക്കല്‍ നടന്നത്.
ആറുമാസം മുമ്പാണ് താഴികക്കുടം സ്വര്‍ണ്ണം പൊതിയാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി പല അളഴിലും തൂക്കത്തിലുമായി ഭക്തജനങ്ങള്‍ സ്വര്‍ണ്ണം സമര്‍പ്പണമായി നല്‍കി. ഇങ്ങനെ ലഭിച്ച മുപ്പത് പവന്‍ പൊന്‍പണമുപയോഗിച്ചാണ് സ്വര്‍ണ്ണം പതിക്കല്‍ പൂര്‍ത്തിയാക്കിയത്. ബംഗളുരുവില്‍ നിന്നുള്ള വിദഗ്ധ സംഘം ക്ഷേതാ സന്നിധിയില്‍ വെച്ചാണ് താഴികക്കുടത്തിന് സ്വര്‍ണ്ണം പൊതിഞ്ഞത്.
താഴികക്കുട സമര്‍പ്പണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്നുവരുന്ന താന്ത്രികച്ചടങ്ങുകള്‍ നാള രാവിലെ കലശാഭിഷേക്കത്തോടെസമാപിക്കും.

No comments:

Post a Comment