Latest News

അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയില്‍ എ ടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് സമീപം അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതരം. ഇന്നലെ രാത്രിയിലാണ് അപകടം. കോട്ടയം സ്വദേശിയും ചെറുപുഴയില്‍ താമസക്കാരനുമായ ഷാജിയെയാണ് ഗുരുതരാവസ്ഥയില്‍ രക്തം വാര്‍ന്ന് റോഡരുകില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് വഴിയാത്രക്കാര്‍ കണ്ടത്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ച് പ്രഥമിക ചി കിത്സ നല്‍കിയശേഷം പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തലക്ക് മാരകമായി മുറിവേറ്റതിനാല്‍ പുലര്‍ച്ചെ രണ്ടര മ ണിയോടെ കോഴിക്കോട് സ്വകാ ര്യ ആശുപത്രിയിലേക്ക് മാറ്റി. ഇ ടിച്ച വാഹനത്തെ കണ്ടെത്താനായില്ല. കണ്ണൂരിലെ ഡോക്ടറു ടെ കണ്ണങ്ങാട്ടുള്ള എസ്റ്റേറ്റിലെ ജീവനക്കാരനാണ് ഷാജി.

No comments:

Post a Comment