Latest News

വൃക്ഷവന്ദനം:യൂത്ത് കോണ്‍ഗ്രസ്സ് പരിസ്ഥിതി ദിനാചരണം നടത്തി

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവന്ദനം പരിപാടി സംഘടി പ്പിച്ചു. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഗാന്ധിമാവിനെ ആദരിച്ചു കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മലബാര്‍ പരിസ്ഥിതി സമിതി സെക്രട്ടറിയുമായ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ടി.എം. സുരേന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. സതീശന്‍ കാര്‍ത്തികപള്ളി അധ്യക്ഷനായിരുന്നു. അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.പി. രാ ജേന്ദ്രകുമാര്‍, കെ.ടി. ഹരീഷ്, കെ. ജയരാജ്, അതുല്‍ ബി. കൃഷ്ണ, പയ്യന്നൂര്‍ വിനീത് കു മാര്‍, കെ.പി. മഹിത, ദിബിന്‍ നാ യര്‍, ലിതിന്‍ പാടിച്ചാല്‍, എ.ജി. ഷെരീഫ്, രജനി ആലപ്പടമ്പ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രകൃതി സം രക്ഷണ പ്രതിജ്ഞയെടുത്തു. കിരണ്‍ വണ്ണാടില്‍ സ്വാഗതവും പ്രഭാത്അന്നൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആശ്രമ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. തുടര്‍പരിപാടികള്‍ക്കും രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment