Latest News

രണ്ടാംവിളയായി നെല്‍കൃഷിയിറക്കി

പയ്യന്നൂര്‍: ഭക്ഷ്യ സുരക്ഷയെ മുന്‍നിര്‍ത്തി, കാര്‍ഷിക സമൃദ്ധിയെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പത്തേക്കറോളം വരുന്ന തരിശ് ഭൂ മിയില്‍ രണ്ടാം വിളയായി നെല്‍കൃഷിയിറക്കി ഏവര്‍ക്കും മാതൃ കയായിരിക്കുകയാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ഒരു കൂട്ടം കര്‍ഷക സംഘം പ്രവര്‍ത്തകര്‍.
കര്‍ഷക സംഘം പയ്യന്നൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വ ത്തിലാണ് രണ്ടാം വിളയായി നെല്‍ കൃഷിയിറക്കിയത്. വര്‍ഷങ്ങ ളോളം ഉപയോഗ ശൂന്യമായി കിടക്കുന്ന തരിശ് ഭൂമികള്‍ കണ്ടെത്തി കൃഷി ചെയ്യുക എന്ന ദൗത്യത്തിലാണ് പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി, കുന്നപ്പാട്, മാവിച്ചേരി പ്രദേശങ്ങളിലുള്ള പത്തേക്കക്കറോളം വരുന്ന വയലുകളാണ് കര്‍ഷകസംഘം പ്രവര്‍ ത്തകര്‍ കൃഷിയിറക്കുന്നതിനായി കണ്ടെത്തിയത്. തൊണ്ണൂറ് വയ സ്സുള്ള തൈ വളപ്പില്‍ പാറുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. പുതു തലമുറയ്ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞ് കൊടുത്തുകൊണ്ടാണ് പാറു ഞാറുകള്‍ നട്ടത്. പന്ത്രണ്ടാം വയസ്സു തൊട്ട് കൃഷി പണിക്കിറങ്ങിയതാണ് താനെന്നും ഇവര്‍ ഓര്‍മ്മകള്‍ ചികഞ്ഞടുത്ത് കൊണ്ട് പറഞ്ഞു.
നാടന്‍ പാട്ടിന്റെ അകമ്പടിയോടെ പഴമയൊട്ടും ചോരാതെ പ്രാ യഭേദമന്യേ പ്രവര്‍ത്തകര്‍ തിരുവാതിര ഞാറ്റുവേല ഒരു ഉത്സവമാക്കി മാറ്റി. നാടന്‍ നെല്‍ വിത്തുകളായ ആതിര, ഉമ എന്നിവയാണ് ഇവര്‍ കൃഷിക്കായി തെരഞ്ഞെടുത്തത്. തീര്‍ത്തും ജൈവവളം ഉപയോഗി ച്ചാണ് കൃഷിയെന്നും ഇവര്‍ പറയുന്നു. നൂറോളം മനുഷ്യാധ്വാനമാണ് ഈ കൃഷിയ്ക്കായി ഉപയോഗിച്ചെതെന്നും ഇവര്‍ പറയുന്നു. കൃഷി വിളവെടുത്ത് അരിയാക്കി മിതമായ വിലക്ക് നാട്ടില്‍ വിപണനം ചെ യ്യുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. 
ഞാറ് നടീല്‍ ചടങ്ങിന്റെ ഉദ് ഘാടന കര്‍മ്മം സി .പി .ഐ.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്റെ അധ്യക്ഷതയില്‍ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി വത്സന്‍ പനോളി നിര്‍ വ്വഹിച്ചു. അഡ്വ.ശശി വട്ടക്കൊവ്വല്‍, കെ.സതീഷ് കുമാര്‍, ജി ഡി നായര്‍, പി.വി.കുഞ്ഞപ്പന്‍, കെ രാഘവന്‍, സീമാ സുരേഷ്, പി. കെ.പ്രസീത എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment