Latest News

പരിസര ശുചീകരണ മലിനീകരണ നിര്‍മ്മാര്‍ജ്ജനം നാളെ

പയ്യന്നൂര്‍: പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍,കേരള റോഡ് ആക്‌സിഡന്റ്‌സ് അവെയര്‍നസ്സ്‌ഫോറം പയ്യന്നൂരും സി.കെ.ബി കലാക്ഷേത്രം കണ്ടങ്കാളിയും സംയുക്തമായി പരിസര ശുചീകരണ മലിനീകരണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തും. നാളെ രാവിലെ ഒമ്പത് മണിക്ക് കണ്ടങ്കാളി പോസ്റ്റോഫീസ് പരിസരത്തുനിന്നും ഉദ്ഘാടനം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പയ്യന്നൂര്‍ ബസ് സ്റ്റാന്റുവരെ എത്തിച്ചേരും.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ക്രാഫ്റ്റ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബാബു ടി.വി നേതൃത്വം നല്‍കും. 

No comments:

Post a Comment