Latest News

സ്റ്റേഷനിലെ ഫോണിന് മിണ്ടാട്ടമില്ല

പയ്യന്നൂര്‍: ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണിന് രണ്ടമാസത്തിലധികമായി മിണ്ടാട്ടമില്ല.
ഏറെ നാളുകളായി പ്രമാദമായ പല സംഭവങ്ങളും നടന്നുകൊണ്ടിരിക്കുന്ന, പ്രത്യേക പ്രാധാന്യമേറിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനാണ് ഈ ഗതികേട്. അത്യാവശ്യ ഘട്ടത്തിലെല്ലാം സ്റ്റേഷനിലേക്ക് വിളിക്കുന്ന പൊതുജനങ്ങള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും സ്റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതുമൂലം സ്റ്റേഷന്‍ ഡ്യൂട്ടിചെയ്യുന്ന പോലീസുകാരും ബുദ്ധിമുട്ടുകയാണ്. ഇത്രയേറെ പ്രയാസമുണ്ടായിട്ടും ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഇത് ഗൗരവമായെടുത്തില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
സേവനദാതാവ് നല്‍കുന്ന എമര്‍ജന്‍സി ഫോണ്‍ എന്ന നിലയില്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ നിശ്ചലമായിരിക്കുന്നതിനാല്‍ പല ഘട്ടത്തിലും പോലീസ് ഉദ്യോഗസ്ഥരെ വിളിക്കേണ്ട ഗതികേടിലാണ്‌നാട്ടുകാര്‍


No comments:

Post a Comment