Latest News

പച്ചക്കറി വികസന പദ്ധതി: നഗരസഭാകൃഷിഭവന് ഏഴ് അവാര്‍ഡ്

പയ്യന്നൂര്‍:സര്‍ക്കാര്‍ നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയിലെ ജില്ലാതല അവാര്‍ഡുകളില്‍ ഏഴെണ്ണം പയ്യന്നൂര്‍ നഗരസഭാ കൃഷിഭവന് ലഭിച്ചു. ജില്ലയിലെ ഒന്നാമത്തെ മികച്ച കൃഷി അസിസ്റ്റന്റായി അസിസ്റ്റന്റ് കൃഷി ഓഫീസര്‍കെ.ശശീന്ദ്രനെയും ഏറ്റവും മികച്ച പ്രധാന അധ്യാപകനായി പുഞ്ചക്കാട് സെന്റ്‌മേരീസ് യു.പി. സ്‌കൂളിലെ സിസ്റ്റര്‍ ലില്ലിക്കുട്ടി ജേക്കബിനെയും പ്രൈവറ്റ് സ്ഥാപന പച്ചക്കറിയില്‍ ഒന്നാം സ്ഥാനം പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാ ങ്കിനും ലഭിച്ചു.. മികച്ച രണ്ടാമത്തെ കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ ഡ് കൃഷി ഓഫീസര്‍ കെ. സതീഷ് കുമാറിനും രണ്ടാമത്തെ സ്‌കൂളിനുള്ള അവാര്‍ഡ് പയ്യന്നൂര്‍ സൗത്ത് എല്‍.പി. സ്‌കൂളിനും രണ്ടാമത്തെ പ്രധാന അധ്യാപകനുള്ള അവാര്‍ഡ് പയ്യന്നൂര്‍ സൗത്ത് എല്‍.പി. സ്‌കൂളിലെ എം. കേശവനും മികച്ച രണ്ടാമത്തെ സ്ഥാപന പച്ചക്കറി കൃഷിയില്‍ പുഞ്ചക്കാട് സെന്റ്‌മേരീസ് യു.പി.സ്‌കൂളിനും ലഭിച്ചു.

No comments:

Post a Comment